|
തിരുമൂഴിക്കുളത്ത് കണ്ഠന്‍ ദേവന്‍ കണ്ട
ദേവനായിട്ടാണ് തിരുമംഗലം ആയത്.കടലാക്രമണം തടയാന്‍ വേണ്ടി സ്വയംഭൂവായ
മഹാദേവന്റെ ക്ഷേത്രമാണിത്. സ്വയംഭൂവായ
മഹാദേവന്റെ കാഠിന്യമേറിയശക്തി
തണുപ്പിക്കുവാന്‍ വേണ്ടി ലക്ഷ്മീസമേതനായ മഹാവിഷ്ണുവിനെ വടക്കേ
ശ്രീകോവിലില്‍ തുല്യ പ്രാധാനയത്തോടു കൂടി
പ്രതിഷ്ഠിച്ചിരിക്കുന്നു.108 ശിവക്ഷേത്രത്തിലെ ശിവാലയങ്ങളില്‍
പെട്ടതാണിത്.
സ്വയംഭൂവായ ശിവനോടു കൂടി പാര്‍വ്വതീ ദേവിക്കും തുല്യ
പ്രാധാന്യമുണ്ട്.വര്‍ഷകാലത്ത് മഹാദേവന്‍ ശ്രീകോവിലില്‍ വെള്ളത്തില്‍
മുങ്ങിക്കിടക്കുന്നു.ഉപദേവന്മാരായി ഗണപതി,ശാസ്താവ്,ദുര്‍ഗ്ഗ
എന്നിവരെയും നാലമ്പലത്തിന്
വെളിയില്‍ നാഗദേവന്‍മാരെയും പ്രതിഷ്ഠിച്ചിരിക്കുന്നു.മഹാദേവന്‍റെ
തൃമധുരം സേവിച്ചാല്‍ ജീവിതവും മധുരിക്കും എന്നാണ് സങ്കല്‍പം.
എല്ലാത്തരത്തിലുളളവ്യാധികളും, ബാധകളും മാറുന്നതിനു ഭഗവാനെ സ്മരിച്ചാല്‍
മാത്രം മതിയെന്നാണ്
വിശ്വാസം.സാധാരണ ശിവക്ഷേത്രങ്ങളിലെ പ്രദക്ഷിണം പോലെ അല്ലാതെ രണ്ടു
ശ്രീകോവിലിനും കൂടിമഹാവിഷ്ണുവിന്റെയും, മഹാദേവന്റെയും പൂര്‍ണപ്രദക്ഷിണമാണ്
വയ്ക്കേണ്ടത്കാശിക്കു സമാനമായ ശിവസങ്കല്പമാണ് ഇവിടുത്തേത് |